Tuesday, February 7, 2012

If death could not have wiped out all memories......

നീ ഓര്ക്കുന്നുണ്ടാവും എന്നറിയാം. ഒരു വര്ഷം കൊഴിഞ്ഞു പോയെങ്കിലും .....
വീട്ടില്‍ അവസാനമായി വന്നത്...കോളേജില്‍ അവസാനമായി പോയത്. ഒരുപാട് വര്‍ഷങ്ങള്‍ക്ക് ശേഷം ...
ജീവിതം ദുഷ്ക്കരമായൊരു ഒരു കുന്നു കയറ്റമെന്ന് ഭയന്നിരുന്ന നമ്മെ സ്നേഹത്തെ കുറിച്ചും സൌഹ്രദങ്ങളെ കുറിച്ചും പറഞ്ഞു കൊണ്ട് നാലുക്കെട്ടിന്റെ ചുമരുകള്‍ക്കിടയിലെ സന്തോഷങ്ങള്‍ കാണിച്ചു തന്ന കുന്നിന്മുകളിലെ കോളേജ്. ..
വര്‍ഷങ്ങളുടെ ഇടവേളകള്‍ മായ്ച്ച്ചുതുടങ്ങിയ ഓര്‍മ്മകളെ തിരിച്ചു പിടിക്കാന്‍ നമ്മള്‍ ഓരോ പടിക്കെട്ടിലും നിശബ്ദരായി നിന്നു. നമ്മുടെ പഴയ ക്ലാസ്സ്‌മുറികല്‍ക്കരികില്‍ നിന്നു കൂട്ടുകാരെ ഓര്‍ത്തു. ടീച്ചര്‍മാരെയും. ഉടനെ തന്നെ അവരെയെല്ലാം ചേര്‍ത്ത് ഒത്ത്തുകൂടുന്നതിനെ കുറിച്ച് പ്ലാന്‍ ചെയ്തു. ജീവിതം കാത്തുവെക്കുന്ന സന്തോഷങ്ങളെ കുറിച്ചും അനിശ്ചിതത്തെ കുറിച്ചും പറഞ്ഞു. പ്രണയങ്ങളെ കുറിച്ച്, കാര്യമില്ലാതെ പലരോടും വഴക്കിട്ടതിനെ കുറിച്ച്....ജീവിതകാലം മുഴുവന്‍ കൂടെ ഉണ്ടാവുമെന്ന് കരുതിയ ചില ബന്ധങ്ങള്‍ കാലമെന്ന കടലില്‍ ഓര്‍മ്മകളുടെ ഓളങ്ങള്‍ മാത്രം ബാക്കിവെച്ചു മറഞ്ഞതിനെ കുറിച്ച്, കൂകല്‍ മാത്രം കിട്ടിയ നാടക കാലത്തെ കുറിച്ച് ....ഫോട്ടോകള്‍ എല്ലാം നിന്റെ ഫോണിലായിരുന്നു. ..
നിന്നെ കാലം ഒരുപാടു മാറ്റിയതിനെ കുറിച്ചും ഞാന്‍ മാറാതെ നില്‍ക്കുന്നതിനെ കുറിച്ചും അത്ഭുതപെട്ടു.
എന്നിട്ടും മങ്ങാതെ നില്‍ക്കുന്ന സൌഹ്രതത്തെ കുറിച്ചോര്‍ത്ത് സന്തോഷിച്ചു. ഇനിയെന്നാണ് കാണുന്നതെന്ന് പരസ്പരം ചോദിച്ചു.
ചാവും മുന്‍പു നിന്നെ ഒന്ന് കാണാനായല്ലോ എന്ന് നീ പതിവ് പോലെ നാക്ക് വളച്ചു. ഓ ഇതായിരുന്നോ നിന്റെ അന്ത്യഭിലാഷമെന്നു ഞാന്‍ തിരിച്ചടിച്ചു.
യാത്ര പറഞ്ഞു. ....
നിനക്കത് മരണത്തിനോട്‌ സന്ധി ചെയ്യും മുമ്പുള്ള ചെറിയ ഇടവേളയായിരുന്നു അതെന്നു ഞാന്‍ അറിഞ്ഞതെ ഇല്ല.
അല്ലായിരുന്നെങ്കില്‍.....



Every sunset brings the promise of a new dawn

Every sunset brings the promise of a new dawn
An evening at Lal Bagh in Bangalore